പറവൂർ : കെയർ ഹോം പദ്ധതിയിൽ ചേന്ദമംഗലം സർവീസ് സഹകരണ ബാങ്ക് മേമനനികത്തിൽ മീനാക്ഷിക്ക് നിർമ്മിച്ചു നൽകിയ ഭവനത്തിന്റെ താക്കോൽദാനം വി.ഡി. സതീശൻ എം.എൽ.എ നിർവഹിച്ചു. സി.പി. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പ്രമോദ് ബി. മേനോൻ, കെ.കെ. കൃഷ്ണൻകുട്ടി, കെ.പി. ത്രേസ്യാമ്മ, പി.എഫ്. സാലി, സജു കൊടിയൻ തുടങ്ങിയവർ സംസാരിച്ചു.