തൃക്കാക്കര : ശ്രീനാരായണ സാംസ്കാരിക സമിതി കാക്കനാട് ശ്രീനാരായണ ഹാളിൽ നടത്തിയ കുടുംബസംഗമം ജസ്റ്റിസ് കെ. സുകുമാരൻ ഉദ്ഘാടനം ചെയ്തു. സ്വാമി ശിവസ്വരൂപനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. കാരിക്കേച്ചർ ചലഞ്ചിലൂടെ 13 ലക്ഷം രൂപയോളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയ പ്രശസ്‌ത ചിത്രകാരൻ പ്രദീപ് പുരുഷോത്തമൻ, ചിത്രകലയിൽ എം.എഫ്.എ ഒന്നാം റാങ്ക് നേടിയ ഉത്തര രമേശ്. മുൻ ഭാരവാഹികൾ എന്നിവരെ ആദരിച്ചു. സമിതി ജില്ലാ പ്രസിഡന്റ് എൻ.കെ. ബിജു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് വി. സജീവ്, ജില്ലാ സെക്രട്ടറി ടി.സി. ദിലീപ്‌രാജ്, കെ.കെ പീതാംബരൻ തുടങ്ങിയവർ പ്രസംഗിച്ചു.