veedu-palli
കോട്ടപ്പുറം രൂപതയിലെ വൈദികരുടെ കൂട്ടായ്മയിൽ നിർമ്മിച്ച വീട്

പറവൂർ : പ്രളയത്തിൽ വീടു നഷ്ടപ്പെട്ട കുടുംബത്തിന് കോട്ടപ്പുറം രൂപതയിലെ വൈദികരുടെ കൂട്ടായ്മയിൽ വീടു നിർമിച്ചു നൽകി. കുറുമ്പത്തുരുത്ത് മാളിയേക്കൽ ജോൺസനും കുടുംബത്തിനുമാണ് ബിഷപ്പ് ഡോ. ജോസഫ് കാരിക്കശേരിയുടെ നേതൃത്വത്തിൽ വീട് നിർമിച്ചു നൽകിയത്. രൂപതയിലെ എല്ലാ വൈദികരും തങ്ങളുടെ ഒരു മാസത്തെ അലവൻസ് ഭവനത്തിനായി നൽകി. നിർമാണം പൂർത്തിയ വീട് ബിഷപ്പ് ഡോ.ജോസഫ് കാരിക്കശേരി ആശീർവദിച്ചു. രൂപത വികാരി ജനറൽ മോൺ.ആന്റണി കുരിശിങ്കൽ, ചാൻസലർ ഫാ.ഡോ. ഫ്രാൻസിസ്കോ പടമാടൻ, പ്രൊക്യുറേറ്റർ ഫാ. ഷാജു മൈക്കിൾ കുരിശിങ്കൽ, കുറുമ്പത്തുരുത്ത് ഇടവക വികാരി ഫാ.വിൻ കുരിശിങ്കൽ, ഫാ.ഡെന്നിസ് അവിട്ടംപിള്ളി, കിഡ്സ് അസി.ഡയറക്ടർ ഫാ.ജോസ് ഒളാട്ടുപുറത്ത്, ഫാ. ക്ലീറ്റസ് കോച്ചിക്കാട്ട് തുടങ്ങിയവർ സംസാരിച്ചു.