പറവൂർ : ചെട്ടിക്കാട് വിശുദ്ധ അന്തോണീസിന്റെ തീർത്ഥാടനകേന്ദ്രത്തിലെ ഊട്ടുതിരുനാളിന് വെടിക്കെട്ടും കലാപരിപാടികളും ഒഴിവാക്കി രണ്ട് നിർദ്ധന കുടുംങ്ങൾക്ക് വീടുകൾ നിർമ്മിച്ചു നൽകുന്നു. കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺ.ആന്റണി കുരിശിങ്കൽ തറക്കല്ലിട്ടു. ചെട്ടിക്കാട് കളരിത്തറ ലിസി റപ്പേൽ, സത്താർ ഐലന്റ് പറപ്പിള്ളി ഷൈജു എന്നിവർക്കാണ് വീട് നൽകുന്നത്. രണ്ട് കിടപ്പുമുറി, ഹാൾ, അടുക്കള, ശുചിമുറി, സിറ്റൗട്ട് എന്നിവയുള്ള വീടുകളുടെ നിർമ്മാണം മൂന്നു മാസം കൊണ്ടു പൂർത്തിയാക്കും. റെക്ടർ ഫാ.ജോയ് കല്ലറയ്ക്കൽ, ഫാ. വിനു പീറ്റർ പടമാട്ടുമ്മൽ, വാർഡ് അംഗങ്ങളായ ലൈസ അനിൽ, സിംല രമേഷ് തുടങ്ങിയവർ പങ്കെടുത്തു.