കൊച്ചി: കോഴിക്കോട് സ്വദേശി 17 വയസുകാരൻ അറ്റാക്കിംഗ് മിഡ്ഫീൽഡർ സയദ് ബിൻ വലീദ് കേരള ബ്ലാസ്റ്റേഴ്സുമായി കരാറിൽ ഒപ്പുവച്ചു. യു.എ.ഇയിൽ ജനിച്ചുവളർന്ന വലീദ്, അൽ എത്തിഹാദ് അക്കാഡമി ഭാവിയിലെ മികച്ച താരമായി തിരഞ്ഞെടുത്തിരുന്നു. ഡു ലാലിഗ എച്ച്.പി. സി അണ്ടർ 18 ടീമംഗമായിരുന്നു.
ബ്ലാസ്റ്റേഴ്സിന്റെ കളികൾ ടെലിവിഷനിലൂടെ കാണാറുണ്ടെന്നും സ്വന്തം നാട്ടിൽ ഗോൾ നേടാൻ അതിയായ ആഗ്രഹമുണ്ടെന്നും സയദ് പറഞ്ഞു. ബ്ലാസ്റ്റേഴ്സിലുള്ള മറ്റു യുവ കളിക്കാരെപ്പോലെ ഇന്ത്യൻ ഫുട്ബാളിന്റെ ഭാവി തലമുറയിലേക്കുള്ള മികച്ച വാഗ്ദാനമാണ് സയദെന്നും ബ്ലാസ്റ്റേഴ്സിലെ പരിശീലനത്തിലൂടെ മികച്ച താരമായി മാറുമെന്നും ബ്ലാസ്റ്റേഴ്സ് അസിസ്റ്റന്റ് കോച്ച് ഇഷ്ഫാക് അഹമ്മദ് പറഞ്ഞു.
കൂടുതൽ യുവാക്കളെ ഉൾപ്പെടുത്തി ഭാവിയിൽ മികച്ച ടീമിനെ വാർത്തെടുക്കുകയെന്ന ലക്ഷ്യം മുൻ നിറുത്തിയാണ് സയദ് ബിൻ വലീദിന് ബ്ലാസ്റ്റേഴ്സ് ബൂട്ടുകൾ സമ്മാനിക്കുന്നത്.