ആലുവ: വ്യവസായ മേഖലയിലെ ആദ്യകാല ട്രേഡ് യൂണയനായ റെയിൽവേ ഗുഡ്‌സ് ഷെഡ് തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ ആലുവ ടൗൺ ചുറ്റി മേയ്ദിന റാലി നടത്തി. തുടർന്ന് റെയിൽവേ മൈതാനിയിൽ ചേർന്ന പൊതുസമ്മേളനം യൂണിയൻ പ്രസിഡന്റ് വി.പി. ജോർജ് ഉദ്ഘാടനം ചെയ്തു. വി.എ. മെഹബൂബ്, സുധീഷ് അണ്ടിക്കോടൻ, പി.എസ്. സുരേഷ്, എ.വി. സാജൻ എന്നിവർ സംസാരിച്ചു.