കൊച്ചി: പ്രമുഖ കൺസ്ട്രക്ഷൻ, എർത്ത് മൂവിംഗ് യന്ത്രങ്ങളുടെ നിർമ്മാതാക്കളായ ജെ.സി.ബി ഇന്ത്യ ലിമിറ്റഡിന്റെ കേരള ഡീലർഷിപ്പ് ആസ്ഥാനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്തു. പോപ്പുലർ ജെ.സി.ബിയാണ് ജെ.സി.ബിയുടെ കേരളത്തിലെ വിതരണക്കാർ. അങ്കമാലി അത്താണിയിലെ ദേശീയപാതയോരത്ത് ആധുനിക സൗകര്യങ്ങളോടെ ഒരുക്കിയ 40,000 ചതുരശ്ര അടി വിസ്തീർണമുള്ള ഡീലർഷിപ്പിൽ 200ൽ പരം വിദഗ്ദ്ധ ജീവനക്കാരുമുണ്ടാകും.
ജെ.സി.ബി ഇന്ത്യ ലിമിറ്റഡിന്റെ എം.ഡിയും സി.ഇ.ഒയുമായ വിപിൻ സോധി ഉദ്ഘാടനം നിർവഹിച്ചു.