ru
ശ്രീഅയ്യപ്പൻ കോവിലിൽ ഭാഗവത സപ്താഹയജ്ഞത്തിന്റെ ഭാഗമായി നടന്ന രുക്മിണി സ്വയംവരഘോഷയാത്ര

കൊച്ചി: എറണാകുളം ശ്രീനാരായണ ധർമ്മസമാജം വക ശ്രീഅയ്യപ്പൻ കോവിലിൽ ഭാഗവത സപ്താഹയജ്ഞത്തിന്റെ ഭാഗമായി രുക്മിണി സ്വയംവര ഘോഷയാത്ര നടത്തി. നാദസ്വരമേളത്തിന്റെയും നാമജപങ്ങളുടെയും അകമ്പടിയോടെ നടന്ന ഘോഷയാത്രയിൽ നിരവധി കുട്ടികളും സ്‌ത്രീകളും പങ്കെടുത്തു. ഉച്ചയ്ക്ക് യജ്ഞശാലയിൽ നടന്ന ഉണ്ണിയൂട്ടിന് യജ്ഞാചാര്യൻ ഗുരുവായൂർ കൂനംപിള്ളി ശ്രീരാം നമ്പൂതിരി നേതൃത്വം നൽകി. നാളെ ഉച്ചയ്ക്ക് മഹാപ്രസാദ ഊട്ടോടെ യജ്ഞം സമാപിക്കും.