തൃപ്പൂണിത്തുറ : കരിങ്ങാച്ചിറ -ജോർജിയൻ തീർത്ഥാടന കേന്ദ്രമായ കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാളിന് ഇന്ന് രാവിലെ 8.30ന് ജോസഫ് മോർ ഗ്രീഗോറിയോസ് മെത്രപ്പോലീത്തയുടെ കാർമികത്വത്തിൽ കൊടിയേറ്റും. പ്രസിദ്ധമായ നേർച്ച സദ്യ ചൊവ്വാഴ്ച്ച നടക്കും.