മുവാറ്റുപുഴ: ശ്രീകുമാരഭജനദേവസ്വം ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ചുള്ള ഭാഗവത സപ്താഹയഞ്ജത്തിന് മൂന്നാം ദിവസമായ ഇന്നലെ ശ്രീകൃഷ്ണാവതാരത്തോടനുബന്ധിച്ച് ഉണ്ണിയൂട്ട് നടന്നു. യജ്ഞശാലയിൽ കുട്ടികൾക്കായി പ്രത്യേകം തയ്യാറാക്കിയ ഇരിപ്പിടങ്ങളിൽ ഇരുന്നാണ് ഉണ്ണിയൂട്ട് നടത്തിയത് .പത്തു വയസിനു താഴെയുള്ള നൂറുകണക്കിന് കുട്ടികൾ ശ്രീകൃഷ്ണാവതാര പരായണ സമയത്ത് പൊന്നും,തേനും തൃക്കൈവെണ്ണയും , ഉണ്ണിയപ്പവും സമർപ്പിച്ചാണ ഉണ്ണിയൂട്ട് വഴിപാടിനായി എത്തിയത്. യജ്ഞാചാര്യൻ മധുസൂദനൻ നേതാജി മുഖ്യകാർമ്മികത്വം വഹിച്ചു. എസ്.എൻ.ഡി.പി യോഗം മുവാറ്റുപുഴ യൂണിയൻ പ്രസിഡന്റ് വി.കെ നാരായണൻ, വൈസ് പ്രസിഡന്റ് .പി.എൻ പ്രഭ, സെക്രട്ടറി ഇൻ ചാർജ് അഡ്വ. എ.കെ അനിൽകുമാർ യോഗം ഡയറക്ടർ ബോർഡംഗങ്ങളായ അഡ്വ.എൻ.രമേശ്, .പ്രമോദ് കെ.തമ്പാൻ, ക്ഷേത്രകമ്മറ്റി കൺവീനർ പി.വി അശോകൻ തുടങ്ങിയവർ നേതൃത്വം നൽകി.യജ്ഞത്തിന്റെ നാലാം ദിവസമായ ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഗോപാലമന്ത്ര സമൂഹാർച്ചന നടക്കും. നിരവധി വിദ്യാർത്ഥികൾ പങ്കെടുക്കും. . 6ന് രുഗ്മിണി സ്വയംവരം,7 ന് കുചേലഗതി, 8ന് ആറാട്ടോടെ ഭക്തിനിർഭരമായചടങ്ങുകൾ യജ്ഞശാലയിൽ സമാപിക്കും.