മൂവാറ്റുപുഴ: ലോറികൾ കൂട്ടി ഇടിച്ച് മൂന്നു പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെഎട്ട് മണിയോടെ വെള്ളൂർക്കുന്നത്താണ് സംഭവം.പച്ചക്കറിയുമായി മൂവാറ്റുപുഴക്ക് വരികയായിരുന്ന ലോറിയും പെരുമ്പാവൂർക്ക് പോകുകയായിരുന്ന തടി ലോറിയും നേർക്കുനേർ ഇടിക്കുകയായിരുന്നു. രണ്ടു വാഹനങ്ങളുടെയും മുൻ ഭാഗം തകർന്നു. പരിക്കേറ്റ് കാബിനിൽ കുടുങ്ങിയവരെ നാട്ടുകാരും പോലീസും ചേർന്ന് രക്ഷപെടുത്തി.ആരുടെയും പരിക്ക് ഗുരുതരമല്ല.