തൃപ്പൂണിത്തുറ : കേരള ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർ വൈസേഴ്സ് അസോസിയേഷന്റെ പ്രഥമ സംസ്ഥാന സമ്മേളനം ഇന്ന് ലായം കൂത്തമ്പലത്തിൽ നടക്കും. 10.30 ന് പൊതുസമ്മേളനം വൈദ്യുത വകുപ്പ് മന്ത്രി എം.എം മണി ഉത്ഘാടനം ചെയ്യും .സംസ്ഥാന പ്രസിഡന്റ് എം.ബി മധുസൂദനൻ അധ്യക്ഷത വഹിക്കും .സംസ്ഥാന സെക്രട്ടറി കെ.എൽ വിനോദ് കുമാർ സ്വാഗതവും പറയും. ചടങ്ങിൽ അഡ്വ: എം.സ്വരാജ് എം.എൽ.എ ,നഗരസഭ ചെയർപേഴ്സൺ ചന്ദ്രികാ ദേവി,നഗരസഭ പ്രതി പക്ഷ നേതാവ് വി.ആർ വിജയകുമാർ ,ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ വി.കെ സാഗർ ,എക്സി.എൻജി​നീയർ ക്രിസ്റ്റി കെ. എബ്രഹാം എന്നിവർ സംസാരിക്കും.

11.30 ന് ഡോ.റഹീം ആപാഞ്ചിറയുടെ ക്ലാസ്. 2 ന് നിലമ്പൂർ സേതുമാധവന്റെ മാജിക് ഷോ. 3ന് പ്രതിനിധി സമ്മേളനം അനൂപ് ജേക്കബ് എം എൽ എ ഉത്ഘാടനം ചെയ്യും. ചടങ്ങിൽ എം.ബി മധുസൂദനൻ അധ്യക്ഷത വഹിക്കും. പി.ആർ വാസുദേവൻ, അഡ്വ. വി.കെ കിഷോർ തുടങ്ങിയവർ സംസാരിക്കും.