പള്ളുരുത്തി: ഭവാനീശ്വര ക്ഷേത്രത്തിൽ പൊങ്കാല സമർപ്പണം ഇന്ന് നടക്കും.രാവിലെ 7 ന് സിനിമാ സീരിയൽ താരം ഐശ്വര്യ പണ്ടാര അടുപ്പിൽ നിന്ന് അഗ്നി ഏറ്റുവാങ്ങി ആദ്യ അടുപ്പിലേക്ക് പകരും. തന്ത്രി സുധാകരൻ മേൽശാന്തി മധു എന്നിവർ ചടങ്ങിന് മുഖ്യകാർമ്മികത്വം വഹിക്കും.12 വയസിൽ താഴെ പ്രായമുള്ള ആൺകുട്ടികൾക്കും പൊങ്കാല സമർപ്പിക്കാൻ അവസരം ഒരുക്കിയിട്ടുണ്ട്. ഭാരവാഹികളായ എ.കെ.സന്തോഷ്, സി.പി.കിഷോർ, കെ.ആർ.മോഹനൻ എന്നിവർ ചടങ്ങിന് നേതൃത്യം നൽകും.