അങ്കമാലി :അങ്കമാലി നഗരസഭയിലെ ഹോട്ടലുകളിൽ ആരോഗ്യവിഭാഗം നടത്തിയപരിശോധനയിൽ പുഴു അരിച്ച ഭക്ഷണ പദാർത്ഥങ്ങളും ദിവസങ്ങൾ പഴക്കമുള്ള ഇറച്ചിയും ദോശ
മാവും ,ചപ്പാത്തിയും ഉൾപ്പെടെ നിരവധി സാധനങ്ങൾ പിടിച്ചെടുത്തു. പരിശോധനയിൽ ഹോട്ടൽ ആദിത്യാസ് ആർണവ്, ഹോട്ടൽ ബദരിയ, കാന്താരി റെസ്റ്റോറന്റ് , ദോശ ഹബ് എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചത്. നഗരസഭ ഹെൽത്ത് സൂപ്പർവൈസർ സി.കെ രാധാകൃഷ്‌ണൻ, ഹെൽത്ത് ഇൻസ്‌പെക്ടർ പ്രശാന്ത് ,ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ തോമസ് ,കെ.എ പ്രശാന്ത് കെ.ജി, അരുൺകുമാർ ഇ.സി എന്നിവരാണ് പരിശോധനക്ക് നേതൃത്വം നൽകിയത് പിഴവ് കണ്ടെത്തിയ ഹോട്ടലുകൾക്ക് നോട്ടീസ് നൽകി.