കൊച്ചി: ഇടപ്പള്ളി ജംഗ്‌ഷൻ പള്ളിയുടെ മുൻവശത്ത് മേൽപ്പാലം ഇറങ്ങിവരുന്ന ഭാഗത്ത് അനുഭവപ്പെടുന്ന ഗതാഗതകുരുക്ക് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടപ്പള്ളി യൂണിറ്റ് ആവശ്യപ്പെട്ടു. പുതിയ ഭാരവാഹികളായി ജോസ് പെട്ട ( പ്രസിഡന്റ് ) ആന്റോ.പി.വർഗീസ് ,കെ.ബി.മോഹൻലാൽ( വൈസ് പ്രസിഡന്റുമാർ ) എം.എസ്.രഘുനാഥ് ( ജനറൽ സെക്രട്ടറി ) പി.എൽ.ആഞ്ചലോസ്, വർഗീസ്.യു.പി ( സെക്രട്ടറിമാർ ) പി.കെ.സലാം (ട്രഷറർ ) എന്നിവരെയും തിരഞ്ഞെടുത്തു.