തൃശൂർ: ട്രെയിനിൽ കടത്താൻ ശ്രമിച്ച മൂന്ന് കിലോയിലധികം കഞ്ചാവുമായി എറണാകുളം സ്വദേശി പിടിയിൽ. കലൂർ വാടക്കാത്ത പറമ്പിൽ ഫിറോസ് ഇബ്രാഹിമാണ് റെയിൽവേ പൊലീസിന്റെ പിടിയിലായത്. 3.264 കിലോഗ്രാം കഞ്ചാവ് ഇയാളിൽ നിന്ന് പിടിച്ചെടുത്തു. റായ്ഗഢിൽ നിന്നാണ് കഞ്ചാവ് വാങ്ങിയതെന്ന് ഇയാൾ സമ്മതിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. തൃശൂരിലും എറണാകുളത്തും വിൽപന നടത്തുകയായിരുന്നു ലക്ഷ്യം. ഫിറോസ് നേരത്തെയും കഞ്ചാവ് കേസുകളിൽ കുടുങ്ങി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഷൊർണ്ണൂർ സി.ഐ കീർത്തി ബാബുവിന്റെ നിർദേശപ്രകാരം തൃശൂർ റെയിൽവെ പൊലീസ് എസ്.ഐ അജിത്ത് കുമാർ, സീനിയർ സി.പി.ഒമാരായ ഖാലിദ്, ജോസഫ്, സി.പി.ഒമാരായ വിജയാനന്ദ്, സുരേഷ്, അബ്ദുൾ ഗഫൂർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിയെ പിടികൂടിയത്...