sndp
കരിങ്ങഴ ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിലെ എട്ടാമത് പ്രതിഷ്ഠാ മഹോത്സവത്തിന് ക്ഷേത്രം തന്ത്രി നൗഷാദ് തന്ത്രി കൊടിയേറ്റുന്നു

കോതമംഗലം: കരിങ്ങഴ ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിലെ എട്ടാമത് പ്രതിഷ്ഠാ മഹോത്സവത്തിന് ക്ഷേത്രം തന്ത്രി നൗഷാദ് തന്ത്രി കൊടിയേറി. രാവിലെ നടന്ന ഭക്തിനിർഭരമായ കൊടിമരഘോഷയാത്രയ്ക്ക് ശേഷം നടന്ന കൊടിയേറ്റിൽ നൂറുകണക്കിന് ഭക്തർ പങ്കെടുത്തു. ചടങ്ങുകൾക്ക് ശാഖാ പ്രസിഡന്റ് കെ.ഇ. രാമകൃഷ്ണൻ, സെക്രട്ടറി എം.ബി. തിലകൻ തുടങ്ങിയവർ നേതൃത്വം നൽകി. യൂണിയൻ പ്രസിഡന്റ് അജി നാരായണൻ, സെക്രട്ടറി പി.എ. സോമൻ, ബോർഡ് മെമ്പർ സജീവ് പാറയ്ക്കൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

മൂന്നു ദിവസങ്ങളിലായി നടക്കുന്ന ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ വിവിധ കലാപരിപാടികളും നടക്കും. നാളെ (ചൊവ്വ) വൈകിട്ട് 3.30ന് ക്ഷേത്രത്തിൽ നിന്നാരംഭിക്കുന്ന രഥഘോഷയാത്ര കീരംപാറ ജംഗ്ഷനിൽ എത്തി തിരികെ ക്ഷേത്രത്തിൽ എത്തിച്ചേരും. തുടർന്ന് ദീപാരാധനയ്ക്കും ക്ഷേത്ര ചടങ്ങുകൾക്കും ശേഷം കൊടിയിറങ്ങും.