പനങ്ങാട്: മുണ്ടേമ്പിള്ളിൽ റസിഡൻ്‌സ് അസോസിയേഷൻ 12-ാം വാർഷികാഘോഷത്തോടനുബന്ധിച്ച നടന്ന പൊതുസമ്മേളനം ജോൺ ഫെർണാണ്ടസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പനങ്ങാട് ഗണേശാനന്ദസഭാ ഹാളിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ഇ.എ. തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. മരട് നഗരസഭ മുൻ ചെയർപേഴ്‌സൻ സുനിലസിബി പ്രസംഗിച്ചു. ഡോ. ആർ. ഗോവിന്ദഷേണായ്, ഡോ. ടി.പി. ബാബു എന്നിവർ അവാർഡ് ദാനം നിർവഹിച്ചു. എ.ആർ.എ സെക്രട്ടറി വി.കെ. ശ്രീധരൻ സ്വാഗതവും ജോ. സെക്രട്ടറി വി.സി. ഗിരീഷ്‌കുമാർ നന്ദിയും പറഞ്ഞു.