sankarajaynthii
ശൃംഗേരി മംത്തിൽശ്രീ ശങ്കര ജയന്തി മഹോത്സവം

കാലടി: ആദിശങ്കര ജന്മ ഭൂമി ക്ഷേത്രത്തിലെ ശ്രീ ശൃംഗേരി മംത്തിൽ ശങ്കര ജയന്തിമഹോത്സവത്തിന് തുടക്കമായി. ഇന്നലെ രാവിലെ മഹാഗണപതിഹോമവും, പാരായണവും. രുദ്രാഭിഷേകവും നടന്നു. വൈകിട്ട് 4ന് വേദ പണ്ഡിതന്മാരുടെ നേതൃത്വത്തിൽ വേദ ശാസ്ത്ര വിദ്വത് സദസ് നടന്നു. 7 ന് ഡോ. എടനാട് രാജൻ നമ്പ്യാർ അവതരിപ്പിച്ച ശ്രീ ശങ്കര ചരിതം ചാക്യാർകൂത്ത് അരങ്ങേറി. വൈകീട്ട് ദീപാരാധനയും പ്രസാദ വിതരണവും നടന്നു.ശ്രീശങ്കര ജയന്തി മഹോത്സവം 9ന് സമാപിക്കും.