sankaradershanam
ഡോ.കെ.എസ്. രാധാകൃഷണൻ ശങ്കരദർശനം എന്ന വിഷയത്തെ ആസ്പദമാക്കി മുഖ്യ പ്രഭാഷണം നടത്തുന്നു

തൃപ്പൂണിത്തുറ: വേദപഠനത്തെ അർത്ഥം അറിഞ്ഞ് വ്യാഖ്യാനിച്ച് വേദപഠനങ്ങൾക്ക് സംഭാവന നൽകിയിട്ടുള്ള ജ്ഞാന ഗുരുവാണ് ശങ്കരാചാര്യരെന്ന് കാലടി സംസ്‌കൃത സർവ്വകലാശാല മുൻ.വൈസ്ചാൻസലർ ഡോ.കെ.എസ്. രാധാകൃഷ്ണൻപറഞ്ഞു. തൃപ്പൂണിത്തുറയിൽ നടന്ന ശങ്കരോത്സവം സാംസ്‌ക്കാരിക സമ്മേളനത്തിൽ ശങ്കരദർശനം എന്ന് വിഷയത്തെ ആസ്പദമാക്കി മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹംയുക്തിബോധത്തെ വാദിച്ച് അയുക്തിബോധം സ്ഥാപിച്ചെടുത്ത ഗുരുകൂടിയാണ് ശങ്കരാചാര്യരെന്ന് അദ്ദേഹം പറഞ്ഞു.
ആലോഷസമിതി പ്രസിഡണ്ട് കൃഷ്ണൻകുട്ടി ആശാൻ അദ്ധ്യക്ഷനായിരുന്നു. എം.ആർ.എസ് മേനോൻ സ്വാഗതം ആശംസിച്ചു.
ഇന്ത്യൻ പ്രസിഡണ്ടിന്റെ ശ്രേഷ്ഠ ബഹുമതി പത്രമായ സർട്ടിഫിക്കറ്റ് ഓഫ് ഹോണർ ഫോർ എമിനന്റ് സ്‌കോളർസ് ഫോർ 2018 അവാർഡ് ലഭിച്ച ഡോ.ഗംഗാധരൻ നായരെ സമ്മേളനത്തിൽ പി. രവി അച്ചൻ പൊന്നാട അണിയിച്ച് ആദരിച്ചു. ജയന്തൻ നമ്പൂതിരിപ്പാട്, കൗൺസിലർ രാധികാവർമ്മ, ആഘോഷസമിതിയംഗം എം. വാസുദേവൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
മെയ് 9 ന് കാലടിയിൽ നടക്കുന്ന മഹാപരിക്രമയിൽ പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ കമ്മിറ്റയുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.