തൃപ്പൂണിത്തുറ: തമിഴ് വിരാട് വിശ്വബ്രഹ്മ സമാജം വാർഷിക പൊതുയോഗവും കുടുംബസംഗമവും നടന്നു . തൃപ്പൂണിത്തുറ ഗവ.ആർ എൽ വി യു പി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഗുരുവായൂർ ക്ഷേത്രം മുൻ മേൽശാന്തി ഏഴിക്കോട് സതീശൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ജി. മുരുകൻ ആചാരി അദ്ധ്യക്ഷത വഹിച്ചു . സമാജം സെക്രട്ടറി കെ.ജി. സുന്ദരൻ ആചാരി , നാഷണൽ വിശ്വകർമ്മ ഫെഡറേഷൻ പ്രസിഡന്റ് രവി ചേർപ്പ് എന്നിവർ സംസാരിച്ചു. കുടുംബ സംഗമവും കലൈവാണി മ്യൂസിക് ക്ലബ് ഉദ്ഘാടനം ഡോ. പൂർണത്രയീ ജയപ്രകാശ് ശർമ്മ നിർവഹിച്ചു.