kewsa-mani
കേരള ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ പ്രഥമ സംസ്ഥാന സമ്മേളനം മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്യുന്നു .

തൃപ്പൂണിത്തുറ : കേന്ദ്ര സർക്കാരിന്റെ പുതിയ വൈദ്യുതിനയം രാജ്യത്തെ സമ്പന്നൻമാർക്ക് കൂടുതൽ ലാഭമുണ്ടാക്കുന്നതിനു വേണ്ടിയുള്ള വേദിയാക്കി മോദി സർക്കാർ മാറ്റിയതായി സംസ്ഥാന വൈദ്യുതി മന്ത്രി എം.എം. മണി പറഞ്ഞു. കേരള ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ പ്രഥമ സംസ്ഥാന സമ്മേളനം തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൊഴിലാളികൾ സംഘടിച്ചു സമരം നടത്തിയാൽ മാത്രമേ അവകാശങ്ങൾ നേടിയെടുക്കാൻ കഴിയുകയുള്ളുവെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് എം.ബി മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു .

സംസ്ഥാന സെക്രട്ടറി കെ.എൽ. വിനോദ്കുമാർ , അഡ്വ: എം.സ്വരാജ് എം.എൽ.എ , നഗരസഭ ചെയർപേഴ്‌സൺ ചന്ദ്രികാദേവി, നഗരസഭ പ്രതിപക്ഷ നേതാവ് വി.ആർ വിജയകുമാർ ,ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ വി.കെ സാഗർ ,എക്‌സി.എൻജിനീയർ ക്രിസ്റ്റി കെ. എബ്രാഹാം എന്നിവർ സംസാരിച്ചു .

പ്രതിനിധി സമ്മേളനം അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.ബി. മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. പി.ആർ. വാസുദേവൻ , അഡ്വ. വി.കെ കിഷോർ തുടങ്ങിയവർ സംസാരിച്ചു .തുടർന്ന് കരോക്കെ ഗാനമേളയും നടന്നു.