ncc
ഇടുക്കി, എറണാകുളം ജില്ല ഉൾക്കൊള്ളുന്ന 18 (കെ) ബറ്റാലിയൻ ദശദിന ക്യാമ്പ് സമാപന സമ്മേളനം അനൂപ് ജേക്കബ് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

പിറവം: സെന്റ് ജോസഫ്സ് സ്കൂളിൽ നടന്നുവന്ന എൻ.സി.സി ദശദിന ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം അഡ്വ. അനൂപ് ജേക്കബ് എം.എൽ എ ഉദ്ഘാടനം ചെയ്തു. ഇടുക്കി, എറണാകുളം ജില്ല ഉൾക്കൊള്ളുന്ന 18 (കെ) ബറ്റാലിയൻ കമാൻഡിംഗ് ഓഫീസർ കേണൽ കിരിറ്റ്.കെ.നായർ അദ്ധ്യക്ഷത വഹിച്ചു . വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് പിറവം നഗരസഭ ചെയർമാൻ .സാബു കെ.ജേക്കബ് സമ്മാനങ്ങൾ വിതരണം ചെയ്തു. സർവീസിൽ നിന്നും വിരമിക്കുന്ന പിറവം സെന്റ് ജോസഫ്സ് സ്കൂളിലെ എൻ.സി.സി ഓഫീസർ പി.പി. ബാബുവിനെ പൊന്നാട നൽകി ആദരിച്ചു. എൻ.സി സി ഓഫീസർ എം.കെ. രഘു , ലഫ്.കേണൽ രഞ്ജിത് എ.പി , ഹെഡ്മാസ്റ്റർ ഡാനിയൽ തോമസ് , എൻ.സി.സി ഓഫീസർമാരായ ഡോ.സുഷൻ പി.കെ, ബിജു വർഗീസ്, ദിലീഷ് മാത്യു, ജോസഫ് സി.സി എന്നിവർ സംസാരിച്ചു. കോട്ടയം ഗ്രൂപ്പ് കമാൻഡർ.ബ്രിഗേഡിയർ എൻ.വി. സുനിൽകുമാർ ക്യാമ്പിന് നേതൃത്വം നൽകി.