തൃപ്പൂണിത്തുറ: കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപെരുന്നാളിന്റെ ഭാഗമായുള്ള പ്രസിദ്ധമായ നേർച്ച സദ്യ ഇന്ന് നടക്കും. രാവിലെ 9 ന് ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ മുന്നിൻമേൽ കൂർബാന. തുടർന്ന്
11 ന് നേർച്ചസദ്യ ആശീർവാദം ഇടവക മെത്രപ്പോലീത്ത ജോസഫ് മോർ ഗ്രീഗോറിയോസ് നിർവഹിക്കും. തുടർന്ന്
നേർച്ചസദ്യ ആരംഭിക്കും. 50000ത്തിൽ പരം പേർക്കാണ് ഇത്തവണ നേർച്ച സദ്യ ഒരുക്കിയിരിക്കുന്നത് . പള്ളിയങ്കണത്തിലുള്ള മോർ ഗ്രീഗോറിയോസ് ഹാളിലാണ് നേർച്ച സദ്യ വിളമ്പുന്നത് .
6 ന് സന്ധ്യാ പ്രാർത്ഥനയെ തുടർന്ന് ചങ്ങംപുത കുരിശുപള്ളിയിലേക്കുള്ള പ്രദക്ഷിണവും നടക്കും. ഫാ.ജേക്കബ് കുരുവിള, ഫാ. എബിൻ ഊമേലിൽ, ഫാ. സജൻ മാത്യു എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.