koonathai
കൂനംതൈ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ കളഭാഭിഷേക മഹോത്സവത്തോടനുബന്ധിച്ച് നടന്ന പുഷ്പാഭിഷേക ഘോഷയാത്ര.

കൊച്ചി : ഇടപ്പള്ളി കൂനംതൈ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ കളഭാഭിഷേക മഹോത്സവം നടന്നു. രാവിലെ മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചശേഷം ദർശന പ്രാധാന്യമായ കളഭാഭിഷേകം നടന്നു. ചതുശ്ശതം നിവേദ്യത്തിന് ശേഷം നൂറുകണക്കിന് ഭക്തർ പ്രസാദ ഊട്ടിന് പങ്കെടുത്തു. വൈകിട്ട് പുഷ്പാഭിഷേക ഘോഷയാത്രയും പുഷ്പാഭിഷേകവും നടന്നു. ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റർ കെ.പി. ശിവദാസ് ചടങ്ങുകൾക്ക് നേതൃത്വം നൽകി.