ആലുവ: മുപ്പത്തടം സർവീസ് സഹകരണ ബാങ്കിൽ ആരംഭിച്ച സ്‌കൂൾ വിപണി ബാങ്ക് പ്രസിഡന്റ് വി.എം. ശശി ഉദ്ഘാടനം ചെയ്തു. ഇ. ബാലകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി പി. എച്ച്. സാബു, ഭരണസമിതി അംഗങ്ങളായ കെ.ജെ. സെബാസ്റ്റ്യൻ, കൺകറന്റ് ആഡിറ്റർ സുമ, പി.ആർ. ബാലകൃഷ്ണൻ, എസ്.എഫ്. അനിൽ എന്നിവർ സംസാരിച്ചു. കൺസ്യൂമർഫെഡ് ഉത്പപന്നങ്ങളും ഗുണനിലവാരമുള്ള സ്റ്റാൻഡേർഡ് കമ്പനികളുടെ പഠനോപകരണങ്ങളുമാണ് സ്‌കൂൾ വിപണിയിൽ സ്റ്റോക്ക് ചെയ്തിട്ടുള്ളത്. 25 മുതൽ 40 ശതമാനം വരെ വിലക്കുറവുണ്ട്.