പറവൂർ : തത്തപ്പിള്ളി എസ്.എൻ.ഡി.പി ശാഖയുടെ പത്താമത് കുടുംബസംഗമം യൂണിയൻ സെക്രട്ടറി ഹരി വിജയൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രഡിഡന്റ് വിശ്വാസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.എം. ബേബി, ഡി. പ്രസന്നകുമാർ, കെ.ജി. രാജൻ, പി.ആർ. വിജേഷ്, കെ.കെ. സതീശൻ, സി.ജി. ജനകൻ, സി.എം. ജോഷി, അനിത തുടങ്ങിയവർ സംസാരിച്ചു. ആരോഗ്യരംഗത്ത് ശാരീരിക പരിമിതകളെ മറികടന്ന് സേവനം അനുഷ്ടിച്ച ഷെർളി സദാനന്ദ് പുരസ്കാരം നൽകി അനുമോദിച്ചു. ശാഖാംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു.