കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയിൽ 2010 ആഗസ്റ്റ് ഒന്നു മുതൽ ജോലിക്ക് കയറിയവർക്ക് ബാധകമാക്കിയ പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് നിയമ സാധുതയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സ്റ്റേറ്റ് ബാങ്ക് സ്റ്റാഫ് യൂണിയന്റെ കേരള സർക്കിൾ നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ വിധി.സ്റ്റേറ്റ് ബാങ്ക് ആക്ടിലെ സെക്ഷൻ 50 പ്രകാരം നടപടി ക്രമങ്ങൾ പാലിക്കാതെയാണ് പദ്ധതി നടപ്പാക്കിയതെന്ന് വിധിയിൽ പറയുന്നു. 2013ലാണ് യൂണിയൻ ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഇതിനു മുമ്പ് ജീവനക്കാരിൽ ചിലർ നൽകിയ ഹർജിയിൽ മറ്റൊരു ബെഞ്ച് 2017ൽ സമാന വിധി പറഞ്ഞിരുന്നു. ഇതു കൂടി ചൂണ്ടിക്കാട്ടിയാണ് പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് നിയമസാധുതയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്.
എസ്.ബി.ഐ ബോർഡംഗങ്ങൾ ഉൾപ്പെട്ട കേന്ദ്ര കമ്മിറ്റിയാണ് പദ്ധതി നടപ്പാക്കാൻ തീരുമാനമെടുക്കേണ്ടതെന്നും അനുയോജ്യമല്ലെങ്കിൽ ജീവനക്കാർക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും വിധിയിൽ പറയുന്നു.