mathews-mor-aphrem
വായ്ക്കര സെന്റ് മേരീസ് സൺഡേ സ്‌ക്കൂളിന്റെ രജത ജൂബിലിയുടെ സമാപാന സമ്മേളനം പെരുമ്പാവൂർ മേഖല മെത്രാപ്പോലിത്ത മാത്യൂസ് മോർ അപ്രേം ഉദ്ഘാടനം ചെയ്യുന്നു.

പെരുമ്പാവൂർ: വായ്ക്കര സെന്റ് മേരീസ് സൺഡേ സ്‌കൂളിന്റെ രജതജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം പെരുമ്പാവൂർ മേഖല മെത്രാപ്പോലിത്ത മാത്യൂസ് മോർ അപ്രേം ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എൽബി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ജൂബിലി സ്മാരക ലൈബ്രറിയുടെ ഉദ്ഘാടനം സെന്റ് മേരീസ് കത്തീഡ്രൽ വികാരി ഫാ. ജോർജ് നാരകത്തുകുടി നിർവഹിച്ചു. സഭാ വർക്കിംഗ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്ത എൽബി വർഗീസ് , സ്റ്റുഡന്റ്സ് നാഷണൽ ഒളിമ്പിക്‌സിൽ കേരള ക്രിക്കറ്റ് ടീമിൽ കളിച്ച ബെൽവിൻ ബൈജു, ബേസിൽ ബൈജു, റാങ്ക് ജേതാക്കളായ മെറി മാത്യു, മിലൻ മാത്യു എന്നിവരെ ചടങ്ങിൽ ആദരിച്ചു. ബിജു എം. വർഗീസ്, കെ.പി. പൗലോസ്, എം. പൗലോസ്, പി.പി. മത്തായി, കെ.എം. സാജൻ, സൽമൻ കുരുവിള, കെ.സി. ബാബു, ജിബിൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.