thevuruthil-temple
മടപ്ളാതുരുത്ത് തേവുരുത്തിൽ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനമഹോത്സവത്തോടനുബന്ധിച്ച് മൂത്തകുന്നം സുഗതൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന കലശാഭിഷേകം

പറവൂർ : മടപ്ളാതുരുത്ത് എസ്.എൻ.ഡി.പി ശാഖായോഗം തേവുരുത്തിൽ ശ്രീദുർഗാ ഭഗവതി - ഭദ്രകാളി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു. അഷ്ടദ്രവ്യ സംവാദസൂക്ത മഹാഗണപതിഹവനം, നവകലശപൂജ, ദുർഗയിങ്കൽ നവകലശാഭിഷേകം, ഉപദേവതകൾക്ക് അഭിഷേകം, പ്രതിഷ്ഠാദിന പൂജ, അന്നദാനം, ദീപക്കാഴ്ച എന്നിവ നടന്നു.