മൂവാറ്റുപുഴ: എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാവിഷയത്തിനും എ പ്ലസ് നേടിയ റാസിൽ പി. ജമാലിനെ ആദരിക്കുന്നതിനായി പായിപ്ര മില്ലുംപടി യുണൈറ്റഡ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ചേർന്ന യോഗം ലൈബ്രറി സെക്രട്ടറി ഷാഫി മുതിരക്കലയിൽ ഉദ്ഘാടനം ചെയ്തു. പി.എം. ഷാൻ പ്ലാക്കുടി അദ്ധ്യക്ഷത വഹിച്ചു. അഫ്‌സൽ എം.എം, ഷിയാസ് പി.എ, അനസ് എം.എം, സിദ്ധീഖ് എം.എസ്, ജൗഫർ , സാലിഹ് , ഉനൈസ് എ എ, ജാഫർ, സാദിഖ് , മുഹ്‌സിൻ എന്നിവർ സംസാരിച്ചു. ലൈബ്രറിയുടെ നേതൃത്വത്തിലുള്ള ബാലവേദി പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത് റാസിൽ പി ജമാലാണ്.