കൊച്ചി : കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ (സി.ഒ.എ) പുതിയ സംസ്ഥാന ഓഫീസായ സി.ഒ.എ ഭവൻ ഇന്ന് പനമ്പള്ളി നഗറിൽ പ്രവർത്തനം ആരംഭിക്കും. രാവിലെ 11ന് മന്ത്രി സി. രവീന്ദ്രനാഥ് മന്ദിരവും മന്ത്രി ഡോ. കെ.ടി. ജലീൽ ഓഫീസുകളും ഉദ്ഘാടനം ചെയ്യും. സി.ഒ.എ പ്രസിഡന്റ് കെ. വിജയകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. നഗരസഭാ കൗൺസിലർ പി.ഡി. മാർട്ടിൻ, കേരളവിഷൻ ബ്രോഡ്ബാൻഡ് മാനേജിംഗ് ഡയറക്ടർ കെ. ഗോവിന്ദൻ, കേരളവിഷൻ ചാനൽ മാനേജിംഗ് ഡയറക്ടർ എം. രാജ്മോഹൻ, കേരളവിഷൻ ഡിജിറ്റൽ ടി.വി മാനേജിംഗ് ഡയറക്ടർ പി.പി. സുരേഷ് കുമാർ എന്നിവർ സംസാരിക്കും. സി.ഒ.എ ജനറൽ സെക്രട്ടറി കെ.വി. രാജൻ സ്വാഗതവും ട്രഷറർ അബൂബക്കർ സിദ്ദിഖ് നന്ദിയും പറയും.
പനമ്പള്ളി നഗർ ഫോർത്ത് ക്രോസ് റോഡിലാണ് പുതിയ മന്ദിരം. കേരളവിഷൻ ഡിജിറ്റൽ ടി.വി, കേരളവിഷൻ ബ്രോഡ്ബാൻഡ്, കേരളവിഷൻ ചാനൽ എന്നിവയുടെ ഓഫീസുകളും ഓൺലൈൻ സ്റ്റുഡിയോയും സി.ഒ.എ ഭവനിൽ പ്രവർത്തിക്കുമെന്ന് ജനറൽ സെക്രട്ടറി കെ.വി. രാജൻ പറഞ്ഞു.
അസോസിയേഷൻ വാങ്ങിയ സ്ഥലത്ത് നിർമ്മിച്ച നാലു നില മന്ദിരത്തിന് 12,000 ചതുരശ്രയടി വിസ്തീർണമുണ്ടെന്ന് പ്രസിഡന്റ് കെ. വിജയകൃഷ്ണൻ പറഞ്ഞു. സംസ്ഥാനത്തെ 3200 കേബിൾ ടി.വി ഓപ്പറേറ്റർമാർ സംഘടനയിൽ അംഗങ്ങളാണ്.