പള്ളുരുത്തി: കണ്ണങ്ങാട്ട് പാലത്തിന്റെ താഴ്ഭാഗത്തും ഭിത്തിയിലുംകണ്ട രക്തക്കറയെകുറി​ച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.ബുധനാഴ് രാത്രിയാണ് പൊലീസിന് വിവരം ലഭിക്കുന്നത്.ഇന്നലെ പൊലീസും വിരലടയാള വിദഗ്ദരും സംഭവസ്ഥലം സന്ദർശിച്ചു. പാലത്തിന്റെ ഐലന്റ് ഭാഗത്താണ് രക്തക്കറ കണ്ടത്. ഈ മാസംആറ് മുതൽ കാണാതായ യുവാവിന്റെ ബൈക്ക് പാലത്തിന്റെ സമീപത്തു നിന്നും പൊലീസ് കണ്ടെടുത്തു. . ഇന്ന് ഡോഗ് സ്ക്വാഡ്എത്തും.തോപ്പുംപടി രാമേശ്വരം യൂണിറ്റി വീട്ടിൽ വിനീതി​നെ (36) ഈ മാസംആറ് മുതൽ കാണാനില്ലെന്ന് കാണിച്ചാണ് ബന്ധുക്കൾ തോപ്പുംപടി പൊലീസിൽ പരാതി നൽകിയത്.