കൊച്ചി: നഗരസഭാ ആരോഗ്യവിഭാഗവും വിവിധ റെസിഡൻസ് അസോസിയേഷനുകളും സംയുക്തമായി പുല്ലേപ്പടി പാലം വൃത്തിയാക്കി മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. കൗൺസിലർ സുധാ ദിലീപ് ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്‌പെക്ടർ സ്വപ്ന ബി.നായർ, ആബിത, എഡ്രാക്ക് ജില്ലാ പ്രസിഡന്റ് പി. രംഗദാസ പ്രഭു, റാക്കോ ജില്ലാ പ്രസിഡന്റ് കുമ്പളം രവി, കുരുവിള മാത്യൂസ്, മുഹമ്മദ് കമ്രാൻ, പി.ഡി. രാജീവ്, ഏലൂർ ഗോപിനാഥ്, കെ.എസ്. ദിലീപ് കുമാർ, വിനോദ് തമ്പി, സലാം പുല്ലേപ്പടി, വർഗീസ്, മൈക്കിൾ കടമാട്ട്, നവീൻചന്ദ്ര ഷേണായ്, ഗോപിനാഥ കമ്മത്ത്, ഇന്ദു രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.