block
മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാർ ബ്ലോക്ക് പഞ്ചായത്തോഫീസ് പരിസരം ശുചീകരിക്കുന്നു

മൂവാറ്റുപുഴ: ആരോഗ്യജാഗ്രതാ സന്ദേശമുയർത്തി ബ്ലോക്ക് ഓഫീസ് ജീവനക്കാരുടെ ശുചീകരണം. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ഓഫീസും പരിസരവുമാണ് മഴക്കാല പൂർവ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വൃത്തിയാക്കിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസി ജോളി വട്ടക്കുഴി, വൈസ് പ്രസിഡന്റ് സുഭാഷ് കടയ്ക്കോട് എന്നിവരുടെ നേതൃത്വത്തിൽ മുപ്പതോളം ജീവനക്കാരാണ് പങ്കാളികളായത്. വരും ദിവസങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ തുടരും.