mla
എൽദോസ് കുന്നപ്പിള്ളി എം എൽ എയുടെ നേതൃത്വത്തിൽ കുറുപ്പംപടി ടൗൺ ശുചിയാക്കുന്നു

പെരുമ്പാവൂർ: കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള എല്ലാ ഗ്രാമ പഞ്ചായത്ത് വാർഡുകളിലും മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം. എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ നേതൃത്വത്തിൽ കുറുപ്പംപടി ടൗൺ ശുചിയാക്കിക്കൊണ്ടായിരുന്നു തുടക്കം കുറിച്ചത്. ഗ്രാമ പഞ്ചായത്തുകളിലെ എല്ലാ വാർഡുകളിലെയും പൊതുസ്ഥലങ്ങൾ ശുചിയാക്കി. ഇന്ന് എല്ലാവീടുകളും പരിസരവും ശുചിയാക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനിബാബു അറിയിച്ചു. കുടുംബശ്രീ പ്രവർത്തകരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും വീടുകൾ കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു ,രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമിനി , ജില്ലാപഞ്ചായത്ത് മെമ്പർ ബേസിൽ പോൾ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി വർഗീസ് , ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥർ, മർച്ചന്റ് അസോസിയേഷൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.