പറവൂർ : ശാന്തിവനത്തിലെ അവശേഷിക്കുന്ന പച്ചപ്പ് സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്ന് ശാന്തിവനം സന്ദർശിച്ച കോൺഗ്രസ് നേതാവ് വി.എം. സുധീരൻ ആവശ്യപ്പെട്ടു.വൈദ്യുതി മന്ത്രി പറവൂരിലെ ശാന്തിവനം സന്ദർശിക്കണം. ശാന്തിവനത്തോട് തെറ്റായ സമീപനമാണ്സ്വീകരിക്കുന്നത്. വികസനം സംബന്ധിച്ച പഴയ കാഴ്ചപ്പാട് മാറ്റിയേ മതിയാകൂ. പരിസ്ഥിതി സൗഹൃദമായ വികസന കാഴ്ചപ്പാടോടുകൂടിയ ഒരു വികസനം കൊണ്ടു മാത്രമെ മുന്നോട്ടു പോകാനാകുവെന്ന് അനുഭവം നമ്മെ പഠിപ്പിക്കുന്നു. കേരളംവലിയ പരിസ്ഥിതി ദുരന്തത്തിലേക്കാണ് പൊയ്ക്കൊണ്ടിരിക്കുന്നത്. ഉദ്യോഗസ്ഥർ സത്യവിരുദ്ധമായ റിപ്പോർട്ട് തയ്യറാക്കി ഏകപക്ഷീയമായാണ് ശാന്തി വനത്തിന് നടുവിലൂടെ തന്നെ വൈദ്യുതി ലൈൻ വലിക്കുന്നത്. ഇതിന് തയ്യാറായ ഉദ്യോഗസ്ഥരുടെ പേരിൽ നടപടിയെടുക്കുന്നതിന് പകരം തെറ്റ് ചെയ്ത ഉദ്യോഗസ്ഥരെ ന്യായീകരിക്കുകയാണ് . പ്രശ്ന പരിഹാരത്തിനുള്ള സാദ്ധ്യതകൾ അടച്ച് മുന്നോട്ട് പോകുന്ന രീതിയാണ് മന്ത്രിയുടേത്. ഇത് ശരിയല്ലെന്ന് സുധീരൻ പറഞ്ഞു.