കൊച്ചി : എസ്.എൻ.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയന്റെ നേതൃത്വത്തിൽ രണ്ട് ദിവസം നടത്തുന്ന വിവാഹപൂർവ കൗൺസലിംഗ് കോഴ്‌സ് കണയന്നൂർ യൂണിയൻ കൺവീനർ പി.ഡി. ശ്യാംദാസ് ഉദ്ഘാടനം ചെയ്തു. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം ടി.കെ. പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. കോഴ്‌സ് കോ ഓർഡിനേറ്ററ്റും കണയന്നൂർ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗവുമായ കെ.കെ. മാധവൻ, യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം വിജയകുമാർ, വനിതാസംഘം യൂണിയൻ ചെയർപേഴ്‌സൺ ഭാമ പത്മനാഭൻ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റും എസ്.എൻ.ഡി.പി യോഗം സൈബർസേന കേന്ദ്രസമിതി കൺവീനറുമായ സുധീർകുമാർ ചോറ്റാനിക്കര എന്നിവർ പ്രസംഗിച്ചു.