പെരുമ്പാവൂർ: ഹരിഹരവിലാസത്തിൽ അഡ്വ. ആർ. ഹരിഹര അയ്യർ (87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് ബ്രാഹ്മണസമൂഹം ശ്മശാനത്തിൽ. നിരവധി തവണ പെരുമ്പാവൂർ ബാർ അസോസിയേഷൻ പ്രസിഡന്റായിരുന്നു. പെരുമ്പാവൂർ വടർകുറ്റി ബ്രാഹ്മണസമൂഹം പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: അന്നപൂർണി അമ്മാൾ. മക്കൾ: എച്ച്. ലക്ഷ്മി, എച്ച്. കമലം, എച്ച്. രാമചന്ദ്രൻ, എച്ച്. ബാലകൃഷ്ണൻ, അഡ്വ. എച്ച്. രാമനാഥൻ. മരുമക്കൾ: വിശ്വനാഥൻ, ശിവകുമാർ, ലതാ രാമചന്ദ്രൻ.