ആലുവ: ടാലന്റ് ബാങ്കേഴ്‌സ് പ്രതിഭാസംഗമം ബാങ്ക് കളർ കോർണർ ചിത്രം വരച്ച് കൊണ്ട് പ്രശസ്ത മ്യൂറൽ ചിത്രകാരൻ നന്ദകുമാർ ഉദ്ഘാടനം ചെയ്തു. എക്‌സിബിഷൻ യുവചിത്രകാരി സുനയനയും ട്രോൾ പ്രദർശനം കാർട്ടൂണിസ്റ്റ് സതീഷ് കുമാറും ഉദ്ഘാടനം ചെയ്തു. വിവിധ ബാങ്ക് സർഗപ്രതിഭകളുടെ സൃഷ്ടികളുടെ പ്രദർശനവും ഇതോടനുബന്ധിച്ച് ഉണ്ടായിരുന്നു. സംഗമം ഇന്ത്യൻ ബാങ്ക് റിട്ട.ഡപ്യൂട്ടി ജനറൽ മാനേജർ പി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. രമേഷ്‌കുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു. സ്വപ്നരാജ്, അനിൽ കുമാർ എന്നിവർ സംസാരിച്ചു.