പിറവം: മനസ്സിൽ രൂപം കൊള്ളുന്ന ഡിസെെനുകളെ ഒരു കവിത രചിക്കുന്നതുപോലെ മനോഹരമായി ഇഴചേർത്തെടുത്ത് മറ്റുള്ളവരുടെ ജീവിതങ്ങൾക്ക് നിറക്കൂട്ട് നൽകുന്ന തയ്യൽക്കാരുടെ അവകാശങ്ങൾ സർക്കാർ ഗൗരവമായി കാണണമെന്ന് ആൾ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷൻ എറണാകുളം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു . വിധവ പെൻഷൻ വിതരണത്തിലെ അപാകത പരിഹരിച്ച് ക്ഷേമപെൻഷനുകൾ കൃത്യമായി വിതരണം ചെയ്യണമെന്നും ജില്ലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു പിറവത്ത് നടന്ന സമാപനസമ്മേളനം സംസ്ഥാന സെക്രട്ടറി എം.കെ.പ്രകാശൻ ഉദ്ഘാടനം ചെയ്തു.. 1981 ൽ രൂപവത്ക്കരിച്ച് പ്രവർത്തനമാരംഭിച്ച യൂണിയൻ തൊഴിലാളികളുടെ ക്ഷേമത്തിനായി ആവിഷ്‌ക്കരിച്ച് പദ്ധതികൾ നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും സ്വപ്‌ന പദ്ധതിയായ ടെയ്‌ലറിങ് കോളേജിന്റെ പ്രവർത്തനം ആരംഭിച്ചതായും ജി.കാർത്തികേയൻ പറഞ്ഞു. ജില്ലാ പ്രസിഡന്റ് ടി.ആർ നളിനാക്ഷൻ അദ്ധ്യക്ഷത വഹിച്ചു.
സമ്മേളനത്തിൽ ആയിരത്തോളം പ്രതിനിധികൾ പങ്കെടുത്തു.ജില്ലാ സെക്രട്ടറി എ.എസ്.കുട്ടപ്പൻ പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ എം.ആർ.വിനയകുമാർ കണക്കും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി എം.കെ.പ്രകാശൻ, സ്വാഗത സംഘം ചെയർമാൻ കെ.എ.ബാബു, ഏരിയ പ്രസിഡന്റ് ടി.കെ.പ്രകാശ് ,സി.സി.ജോസഫ് എന്നിവർ സംസാരിച്ചു. ജില്ലയിലെ 131 യൂണിറ്റുകളിൽ നിന്നുളള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. ജില്ലാ സമ്മേളനത്തിന് മുന്നോടിയായി നൂറുകണക്കിന് തയ്യൽതൊഴിലാളികൾ പങ്കെടുത്ത റാലിയും നടന്നു