വൈപ്പിൻ: ഒപ്പം പഠിച്ച കൂട്ടുകാർ എല്ലാവരും പത്താം ക്ലാസ് പരീക്ഷയുടെ വിജയം ആഘോഷിക്കുമ്പോൾ പരീക്ഷ എഴുതാൻ കഴിയാതെ കഴിഞ്ഞ ഒരു വർഷമായി ആശുപത്രികിടക്കയിലാണ് അമൽദാസ്.അമൽ പഠിക്കുന്ന എളങ്കുന്നപ്പുഴ ഗവ.സ്‌കൂൾ ഇത്തവണത്തെ എസ് എസ് എൽ സി പരീക്ഷയിൽ നൂറുമേനി വിജയം നേടി.
ആറാം വാർഡിൽ കോഴിക്കൽ സനൽകുമാർ -ലൈജി ദമ്പതികളുടെ മൂത്തമകൻ അമൽദാസ് (16) കഴിഞ്ഞ ഒരു വർഷമായി കാൻസർ ബാധിച്ച് തിരുവനന്തപുരം ആർ സി സി യിൽ അഞ്ച് മാസത്തോളം ചികിത്സയിലായിരുന്നു. പിന്നീട് നാട്ടിലെത്തിയ അമലിനെവീണ്ടും ആർ സി സി യിൽ പ്രവേശിപ്പിക്കുകയായിരുന്നു.ഡോക്ടർമാർ നിർദേശിച്ച പ്രകാരം മജ്ജ മാറ്റി വയ്ക്കണം. മജ്ജ മാറ്റി വെക്കൽ ശസ്ത്രക്രിയക്ക് ഏകദേശം 30 ലക്ഷം രൂപയോളം ചെലവ് വരും.ഇത്ര വലിയ തുക കണ്ടെത്താൻ കൂലിപ്പണിക്കാരനായ സനലിന് കഴിവില്ല. അമൽദാസ് ചികിത്സസഹായനിധി രൂപികരിച്ചിട്ടുണ്ട്. നിധിയുടെ അക്കൗണ്ട്‌നമ്പർ 38430619633.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ,ഞാറക്കൽ വ.IFSC CODE : SBIN0016860.