കരുമാലൂർ: എസ്.എൻ.ഡി.പി 166 -ാം നമ്പർ ശാഖയിലെ ഡോ. പല്പു സ്മാരക കുടുംബയൂണിറ്റിന്റെ വാർഷികം നടന്നു. ടി.ബി. ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ഡയറക്ടർ ബോർഡ് അംഗം പി.എസ്. ജയരാജ് ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ഹരി വിജയൻ മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ഷൈജു മനയ്ക്കപ്പടി, ഡയറക്ടർ ബോർഡ് അംഗം ഡി. ബാബു, കൗൺസിലർ വി. എൻ. നാഗേഷ്, ശാഖാ കൺവീനർ ടി. ആർ. ആരുഷ്, കൺവീനർ എം. ജി. ഗിനിഷ്, കെ. ആർ. പൊന്നപ്പൻ കരുമാലൂർ, കെ.ബി. കൃഷ്ണദാസ്, ടി. എം. ശിവദാസ്, കെ. ആർ. രാജേഷ് എന്നിവർ സംസാരിച്ചു. പ്രശസ്ത വിജയം കരസ്ഥമാക്കിയ ശ്രീപാർവതി, കാവ്യ രാജേഷ്, സേതുലക്ഷ്മി അജയകുമാർ എന്നിവർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.