faisal
മർദ്ദനമേറ്റ ഫൈസൽ

ആലുവ: യുവതി നൽകിയ ക്വട്ടേഷനിൽ യുവാവിന് മർദ്ദനമേറ്റതായി പരാതി. നെടുമ്പാശേരി വിമാനത്താവളം കേന്ദ്രീകരിച്ച് ജോലി ചെയ്യുന്ന കുട്ടമശ്ശേരി കൊടവത്ത് മുഹമ്മദിന്റെ മകൻ ഫൈസലിനാണ് (40) മർദനമേറ്റത്. കൂടെ ജോലി ചെയ്യുന്ന യുവതിഭർത്താവിനെതിരെ അപവാദപ്രചരണം നടത്തിയെന്ന് ഫൈസലിന്റെ ഭാര്യ ആലുവ ഡി.വൈ.എസ്.പി.യ്ക്ക പരാതി നൽകിയിരുന്നു. ഫോണിലൂടെ വാക്ക് തർക്കമുണ്ടായെന്നാണ് പരാതി. ഈവൈരാഗ്യത്തെ തുടർന്നാണ് ഒപ്പം ജോലി ചെയ്ത സ്ത്രീ മർദ്ദിക്കാൻ ക്വട്ടേഷൻ നൽകിയതെന്ന് ഫൈസൽ ആരോപിച്ചു.
സ്ത്രീയുടെ ഭർത്താവും ഫൈസലിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ഇവരുടെ ബന്ധുവെന്ന പേരിൽ കഴിഞ്ഞ ദിവസം ക്വട്ടേഷൻ സംഘം ഫൈസലിനെ വിളിച്ച് പ്രശ്‌നം പറഞ്ഞു തീർക്കാൻ തോട്ടയ്ക്കാട്ടുകരയിലെത്താൻ നിർദ്ദേശംനൽകി. അവിടെയെത്തിയ ഫൈസലിനെ പതിനഞ്ചോളം പേർ വരുന്ന ക്വട്ടേഷൻ സംഘം കമ്പിവടി ഉൾപ്പടെയുള്ള ആയുധങ്ങൾ കൊണ്ട് മർദ്ദിച്ചതായാണ് പരാതി. ഇഷ്ടിക തുണിയിൽ കെട്ടിയും മർദ്ദിച്ചു. പരാതി നൽകിയാൽ പുറത്ത് വിടുമെന്ന് പറഞ്ഞ് നഗ്‌ന ദൃശ്യങ്ങളും പകർത്തി. കാറിൽ പറമ്പയം കോട്ടായിലെത്തിച്ച മർദ്ദനം തുടരുകയും മണിക്കൂറുകൾക്ക് ശേഷം വിട്ടയക്കുകയുമായിരുന്നു. ഫൈസൽ ആലുവ ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്.