librery
കെ.ജെ.ഹർഷൽ മെമ്മോറിയൽ ലൈബ്രററി

ഫോർട്ട് കൊച്ചി: അരനൂറ്റാണ്ടിന്റെ ചരിത്രമുള്ള കൊച്ചിയിലെ കെ.ജെ.ഹർഷൽ മെമ്മോറിയൽ ലൈബ്രററി അടച്ച് പൂട്ടലിന്റെ വക്കിൽ. ഫോർട്ട് കൊച്ചി നഗരസഭ സോണൽ ഓഫീസിനോട് ചേർന്നാണ് നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈവായനശാല . കഴിഞ്ഞ കുറെ മാസങ്ങളായി വെളിച്ചമില്ല. ഇതിന്റെ സമീപത്ത് മാലിന്യങ്ങൾ കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുകയാണ്. ഫോർട്ട് കൊച്ചി മുൻ മുൻസിപ്പൽ ചെയർമാനും എം.എൽ.എ.യുമായിരുന്ന കെ.ജെ.ഹർഷലിന്റെ നാമധേയമാണ് വായനശാലയ്ക്ക് . സോണൽ ഓഫീസിൽ നിന്നാണ് വൈദ്യുതി നൽകിയിരുന്നത്. സോണൽ ഓഫീസ് പുതുക്കി പണിതപ്പോൾ അതിനോട് ചേർന്ന് നിന്ന ലൈബ്രറിയിലെ കണക് ഷൻ വിച്ഛേദിച്ചത്.പിന്നീട് വെളിച്ചം പുന:സ്ഥാപിക്കാൻ അധികാരികൾ തയ്യാറായില്ല. കഴിഞ്ഞ ആറ് മാസമായി പകൽ സമയത്ത് കനത്ത വേനൽച്ചൂടിൽ ഫാൻ ഇല്ലാതെയാണ് വായനക്കാർ പത്രപാരായണം നടത്തുന്നത്. സന്ധ്യാസമയത്ത് വെളിച്ചം ഇല്ലാത്തതുംദുരിതമായി . . രാവിലെ 8 മുതൽ രാത്രി 7വരെയാണ് ലൈബ്രറി പ്രവർത്തിക്കുന്നത്. വെളിച്ചംഇല്ലാത്തതുമൂലം ലൈബ്രറി നേരത്തേ പൂട്ടി പോകുന്ന അവസ്ഥയാണ്. മാലിന്യം മൂലം മൂക്ക് പൊത്തിയാണ് എത്തുന്നത്. ദിനംപ്രതി മാലിന്യങ്ങൾ നീക്കം ചെയ്യാത്തതാണ് ഇതിന് കാരണം. പ്രശ്നംപരിഹരിക്കണമെന്നാവശ്യപ്പെട്ട് ശാസ്ത്രസാഹിത്യ പരിഷത്ത് അധികാരികൾക്ക് നിവേദനം നൽകി.