കൊച്ചി: ചേരാനെല്ലൂർ പഞ്ചായത്തിൽ ഹൈബി ഈഡൻ എം.എൽ.എ നടപ്പാക്കുന്ന തണൽ ഭവന പദ്ധതിയിലെ പതിനഞ്ചാമത്തെ വീട് കൈമാറി. മൂന്നാം വാർഡിൽ റോട്ടറി കോളനിയിൽ രാജി മണിയ്‌ക്കാണ് വീട്.സിനിമാ താരം സൗബിൻ ഷാഹിർ താക്കോൽ കൈമാറി.കോൺഫിഡന്റ് ഗ്രൂപ്പാണ് സ്‌പോൺസർ.
കോൺഫിഡന്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്‌ടർ ടി.എ.ജോസഫ് മുഖ്യാതിഥിയായിരുന്നു.ഇടപ്പള്ളി ബ്‌ളാേക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ആന്റണി, ചേരാനെല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സോണി ചിക്കൂ,വൈസ് പ്രസിഡന്റ് സി.കെ.രാജു എന്നിവർ പങ്കെടുത്തു. പദ്ധതിൽ ഇതുവരെ 32 വീടുകൾക്ക് തറക്കല്ലിട്ടു. 17 വീടുകളുടെ നിർമ്മാണം പുരോഗമിക്കുകയാണെന്ന് ഹൈബി ഈഡൻ അറിയിച്ചു.