mannaraprayil
റവ.ഡോ. ജേക്കബ് മണ്ണാറപ്രായിൽ കോർ എപ്പിസ്‌കോപ്പ

ആലുവ : പ്രമുഖ സാമൂഹിക പ്രവർത്തകനും മദ്യ നിരോധന സമിതിയുടെ സംസ്ഥാന പ്രസിഡന്റുമായ ഡോ. ജേക്കബ് മണ്ണാറപ്രായിൽ കോർ എപ്പിസ്‌കോപ്പ (74) നിര്യാതനായി. ഇന്നലെ രാത്രി എട്ടിനായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ഒരാഴ്ചയോളമായി ചുണങ്ങംവേലി രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്‌കാരം പിന്നീട്.

വൈദിക പഠനം പൂർത്തിയാക്കിയ ശേഷം വിവിധ സഭാച്ചുമതലകൾ വഹിച്ച ഫാ. ജേക്കബ് അരനൂറ്റാണ്ടായി ആലുവയിലെ സാമൂഹിക സാംസ്‌കാരിക മേഖലകളിൽ നിറസാന്നിദ്ധ്യമായിരുന്നു. സഭാതർക്കം രൂക്ഷമായ 1970 മുതൽ നാലു പതിറ്റാണ്ടോളം ആലുവ തൃക്കുന്നത്ത് സെമിനാരിയുടെ മാനേജർ, വികാരി എന്നീ സ്ഥാനങ്ങൾ വഹിച്ചു. സഭയുടെ അതിരുകൾ വിട്ട് മുഴുവൻ സമയവും സാമൂഹിക പ്രവർത്തനത്തിൽ ചെലവിട്ടു. സഭാ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായും, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേലധികാരിയായും പ്രവർത്തിച്ചു.

പോത്താനിക്കാട് മണ്ണാറപ്രായിൽ പൗലോസിന്റെയും ജീരകത്തോട്ടം ഏലിയാമ്മയുടെയും മകനാണ്. മാർ അത്തനേഷ്യസ് സ്‌കൂൾ റിട്ട. അദ്ധ്യാപിക പെരുമ്പാവൂർ തെക്കേ വീട്ടിൽ ലീലാമ്മയാണ് ഭാര്യ. മക്കൾ: ലിജോ മണ്ണാറപ്രായിൽ (ടി.സി.എസ്), സിജോ ജേക്കബ് (ഇൻഫോസിസ്, തിരുവനന്തപുരം). മരുമക്കൾ: സൂസൻ (ടി.സി.എസ്), ബിനോയ് പോൾ.