വൈപ്പിൻ: ദേശീയ ജലപാതയായ കൊച്ചി കോട്ടപ്പുറം കായലിൽ മണ്ണും ചെളിയും നിറഞ്ഞ കായലിന്റെ പകുതി വീതി കരയായി മാറി.ദേശീയ തലത്തിൽ ജലപാതയായി ഉപയോഗിക്കാൻ വേണ്ടിയാണ് കൊച്ചി കോട്ടപ്പുറം കായൽ ഡ്രഡ്ജ് ചെയ്തത്.പക്ഷേ ഡ്രഡ്ജ് ചെയ്ത്മണ്ണും ചെളിയും കായലിന് പുറത്തേക്ക് മാറ്റാതെ കായലിന്റെ തീരത്ത് തന്നെ നിക്ഷേപിച്ചു.മഴമൂലം തീരത്ത് നിക്ഷേപിച്ച മണ്ണും ചെളിയും കായലിലേക്ക് തന്നെ ഒഴുകിയെത്തി.ഇതു മൂലം ഡ്രഡ്ജ് ചെയ്ത ഭാഗം ഒഴികെ മറ്റിടത്തെല്ലാം പുഴ കരയായി മറി.
ഈ കായലിൽ വഞ്ചികളിൽ മത്സ്യം പിടിച്ചും ചീനവലയിട്ടും നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ ഉപജീവനം നടത്തിയിരുന്നു.
എന്നാലിപ്പോൾ കായൽ കരയായി മാറിയതോടെ ഇവരുടെ ഉപജീവനമാർഗവും അടഞ്ഞു.കായലിനോട് ചേർന്ന് ഏക്കർ കണക്കിന് ചെമ്മീൻ പാടങ്ങളുണ്ട്. പുഴയിൽ നിന്ന് വെള്ളം കയറ്റിയും വേലിയിറക്ക സമയത്ത് പുഴയിലേക്ക് വെള്ളം ഇറക്കിവിട്ടുമാണ്‌ചെമ്മീൻ കൃഷി നടത്തുന്നത്.പുഴ കരയായതോടെ ചെമ്മീൻ കൃഷിയും അവസാനിക്കുന്ന മട്ടാണ്.
പേര് കേട്ടതായിരുന്നു മുമ്പ് കൊച്ചി കോട്ടപ്പുറം കായൽ..മുപ്പതോളം യാത്രാബോട്ടുകളാണ് മുമ്പ് ഇവിടെ നിന്ന് സർവീസ് നടത്തിയിരുന്നത്..ഇപ്പോഴുള്ള ബസ് യാത്രയുടെ പതിപ്പ് തന്നെയായിരുന്നു മുമ്പ് ബോട്ട് യാത്രകൾ. കൊച്ചിയിലേക്ക്കയറും മലഞ്ചരക്കും കൊണ്ടുപോകുന്നതിനും തിരികെ കൊച്ചിയിൽ നിന്ന്പലചരക്ക് സാധനങ്ങൾ കൊണ്ട്‌വരുന്നതിനുമായി നൂറുകണക്കിന് വള്ളങ്ങളാണ് ഈ ജലപാത വഴി സഞ്ചരിച്ചിരുന്നത്..50 വർഷം മുൻപ് വരെ പ്രതാപിയായിക്കഴിഞ്ഞിരുന്ന കായലാണ് ഇപ്പോൾ ഡ്രഡ്ജിംഗ്ചികിത്സ നടത്തി തീരാരോഗിയായി ശ്വാസം വലിക്കുന്നത്..