prasad-case
ഉദയംപേരൂർ ക്രയോൺസ് ആർട്സ് ചിത്രവിദ്യാലയത്തിലെ കുട്ടികളുടെ നേതൃത്വത്തിൽ മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ബോധവത്കരണത്തിനായി ആരംഭിച്ച ചിത്രപ്രദർശനം

കൊച്ചി: ഉദയംപേരൂർ ക്രയോൺസ് ആർട്സ് ചിത്രവിദ്യാലയത്തിലെ കുട്ടികളുടെ നേതൃത്വത്തിൽ മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ബോധവത്കരണം ആരംഭിച്ചു. അഞ്ചു ദിവസങ്ങളിലായി അഞ്ചു സ്ഥലങ്ങളിൽ ചിത്രപ്രദർശനം നടത്തിയാണ് ഈ സാമൂഹ്യവിപത്തിനെതിരെ കുട്ടികൾ പ്രതികരിക്കുന്നത്.

നടക്കാവ്, ഉദയംപേരൂർ കവല, പൂത്തോട്ട, പറവൂർ അങ്ങാടി, കൊച്ചുപള്ളി എന്നിവിടങ്ങളിലായാണ് ചിത്രപ്രദർശനം. പഞ്ചായത്ത് പ്രസിഡന്റ് ജോൺ ജേക്കബ്ബ് ചിത്രംവരച്ച് ഇന്നലെ പദ്ധതി ഉദ്‌ഘാടനം ചെയ്തു. ക്രയോൺസ് ആർട്ട് ഡയറക്ടർ സുജിത്ത് സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർമാരായ ലോഹിതാക്ഷൻ, സാജു പൊങ്ങലായി, തുളസീദാസപ്പൻ തുടങ്ങിയവർ പങ്കെടുത്തു.