yathi
പെരുമ്പാവൂരിൽ ഗുരു നിത്യചൈതന്യയതി സമാധി ദിനാചരണം റിട്ട ജില്ലാ ജഡ്ജി വി.എൻ. സത്യാനന്ദൻ ഉദ്‌ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: പെരുമ്പാവൂർ നാരായണ ഗുരുകുലം സ്റ്റഡി സർക്കിളിൾ ഗുരു നിത്യചൈതന്യയതി സമാധിദിനം ആചരിച്ചു.
പെരുമ്പാവൂർ എസ്.എൻ.ഡി.പി ശാഖാ ഹാളിൽ ചേർന്ന സമ്മേളനം റിട്ട. ജില്ലാ ജഡ്ജി വി.എൻ. സത്യാനന്ദൻ ഉദ്ഘാടനം ചെയ്തു. പ്രൊഫ. ആർ. അനിലൻ അദ്ധ്യക്ഷത വഹിച്ചു. ജയരാജ്‌ ഭാരതി മുഖ്യപ്രഭാഷണം നടത്തി. സ്വാമിനി ജ്യോതിർമയി, സ്വാമിനി ത്യാഗീശ്വരി, കൊൽക്കൊത്ത ശ്രീനാരായണ സേവാസംഘം ജോയിന്റ് സെക്രട്ടറി സുധൻ ഭാസ്കരൻ, ഡോ. വി. സനൽകുമാർ, എം.ബി. രാജൻ, ഇ.വി. നാരായണൻ തുടങ്ങിയവർ സംസാരിച്ചു.